പത്തനംതിട്ട : കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ഇന്ന് റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് ചീഫ് വി.ജി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.എസ്.ശ്രീജിത്ത് അദ്ധ്യക്ഷത വഹിക്കും. അഡീഷണൽ എസ്.പി ആർ.ബിനു മുഖ്യപ്രഭാഷണം നടത്തും. ഉച്ച കഴിഞ്ഞ് 2.30ന് പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പൊലീസ് മെഡൽ ജേതാക്കളെ ജില്ലാ പൊലീസ് മേധാവി ആദരിക്കും. ഭവന നിർമാണ ധനസഹായ വിതരണം പിന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി.ഡി.ബൈജു നിർവഹിക്കും. ശിശുക്ഷേമ സമിതിക്കുള്ള ചെക്ക് പി.ബി.ഹർഷകുമാർ കൈമാറും. പ്രതിഭകളെ ആദരിക്കൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.ആർ.ബിജു നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |