സൂര്യചിത്രം റെട്രോ ആഗോളതലത്തിൽ 35 കോടി പിന്നിട്ടു. 17.75 കോടിയാണ് ചിത്രം ആദ്യദിനം തമിഴ്നാട്ടിൽ നിന്ന് വാരിയത്. റിലീസ് ദിവസം ഏറ്റവും അധികം ഗ്രോസ് നേടുന്ന സൂര്യ ചിത്രമായും റെട്രോ മാറി. കേരളത്തിൽ നിന്നുള്ള കളക്ഷൻ 2.5 കോടിയാണ്.
കർണാടകയിൽ നിന്ന് നേടിയത് 3 കോടി. അജിത്തിന്റെ സിനിമകളായ ഗുഡ് ബാഡ് അഗ്ളി (51 കോടി) വിടാമുയർച്ചി (48 കോടി) എന്നിവയാണ് തമിഴിൽ ഇൗവർഷം ആഗോള കളക്ഷനിൽ ഏറ്റവും അധികം ഗ്രോസ് നേടിയത്. ഇതിൽ മൂന്നാമതാണ് റെട്രോ.
പ്രണയവും പ്രതികാരവും നിറഞ്ഞ റെട്രോ 1990 കളിലെ കഥയാണ് പറയുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാരിവേൽ എന്ന ഗ്യാങ് സ്റ്റാറായി സൂര്യ എത്തുന്നു. സൂര്യയുടെ അച്ഛനായാണ് ജോജു എത്തുന്നത്. സൂര്യയുടെ അമ്മ വേഷത്തിൽ സ്വാസികയും.
രുക്‌മിണി എന്ന കഥാപാത്രമായി കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തെയാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്. ചാപ്ളിൻ പ്യാരിവേൽ എന്ന മലയാളി ഡോക്ടറുടെ വേഷമാണ് ജയറാമിന്. നാസർ സുജിത് ശങ്കർ, കരുണാകരൻ, പ്രേംകുമാർ, രാക്കു, രമ്യ സുരേഷ്, ആവ്‌നി തുടങ്ങി വലിയ താരനിരയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |