വർക്കല:കെയർ ഭാരത് ചാരിറ്റബിൾ ട്രസ്റ്റ് വാർഷികവും ട്രസ്റ്റിന്റെ മുൻ ചെയർമാനും ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന വെള്ളാഞ്ചിറ സോമശേഖരന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും വർക്കലയിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലൻ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ ഇലകമൺ സതീശൻ അദ്ധ്യക്ഷത വഹിച്ചു.മണമ്പൂർ ദിലീപ് അനുസ്മരണ പ്രഭാഷണം നടത്തി. മടവൂർ സന്തോഷ് ,ഡോ.ആർ.രാജീവൻ,പിരപ്പൻകോട് മധു,ഡോ.സന്ധ്യകമാരി,സുജാത ഹർഷൻ,വില്ലിക്കടവ് സുനിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |