കൊച്ചി: പ്രതിരോധരംഗത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൽ ഗവേഷണ വികസനവിഭാഗം ഡയറക്ടറായി
മലയാളിയായ ആർ.ഹരികുമാർ നിയമിതനായി. തിരുവനന്തപുരം പട്ടം പ്ലാമൂട് സ്വദേശിയാണ്.
തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് നേടിയ അദ്ദേഹം 1989 മേയിലാണ് പ്രൊബേഷണറി എൻജിനിയറായി ജോലിയിൽ പ്രവേശിച്ചത്. മൂന്നര പതിറ്റാണ്ട് ഗവേഷണ വികസന പദ്ധതികളിൽ നിർണായക പങ്കുവഹിച്ചു. ജനറൽ മാനേജർ (ടെക്‌നോളജി പ്ലാനിംഗ്) സ്ഥാനത്തുനിന്നാണ് ഡയറക്ടറായത്. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച റഡാർ വികസിപ്പിച്ചതിന് രക്ഷാമന്ത്രി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: മൈഥിലി നായർ (അസോസിയേറ്റ് ഡീൻ,പ്രസിഡൻസി സർവകലാശാല,ബംഗളൂരു). മകൻ: ഹേമന്ത്കുമാർ (എൻജിനിയർ,യു.എസ്.എ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |