കൊയിലാണ്ടി: താലൂക്ക് ഹോമിയോ ആശുപത്രിയിലേക്ക് റോട്ടറി ക്ലബ് ഹോട്ട് വാട്ടർ ഡിസ്പെ ൻസർ നൽകി. റോട്ടറി ക്ലബ് പ്രസിഡന്റ് സുഗതനിൽ നിന്ന് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ കെ.സി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.റസ്മിന നന്ദിയും പറഞ്ഞു. ആശുപത്രി വികസന സമിതി അംഗങ്ങളായ ചന്ദ്രശേഖരൻ, വിജയഭാരതി , പ്രസാദ്, കൗൺസിലർ വത്സരാജ് കേളോത്ത്, റോട്ടറി ക്ലബ് ഭാരവാഹികളായചന്ദ്രശേഖരൻ, ബൽരാജ്.കെ.കെ, കേണൽ അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |