തിരുവനന്തപുരം: എസ്.എൻ ട്രസ്റ്റ് തിരുവനന്തപുരം ആർ.ഡി.സി ചെയർമാനായി എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷിനെയും കൺവീനറായി പത്രാധിപർ കെ.സുകുമാരൻ സ്‌മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്തിനെയും ട്രഷററായി ഡോ.പി.പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടറെയും തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മുൻ യോഗം കൗൺസിലറും ദേവപ്രസാദ് ഐ ഹോസ്പിറ്റൽ എം.ഡിയുമായ കെ.ആർ.പ്രസാദ്,ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ,ഡോ.പല്പു സ്മാരക യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ.ദേവരാജൻ,ഗുരുകുലം യൂണിയൻ സെക്രട്ടറി ഇടവക്കോട് രാജേഷ്,വാമനപുരം യൂണിയൻ കൺവീനർ എസ്.ആർ.രജികുമാർ,എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കടകംപള്ളി സനൽ,ചെമ്പഴന്തി ശശി എന്നിവരെയും തിരഞ്ഞെടുത്തു.
ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ നടന്ന ട്രസ്റ്റ് ബോർഡ് യോഗത്തിൽ എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് അസി.സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |