കുഴൽമന്ദം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി മേയ് 6 ന് നടത്തുന്ന പാലക്കാട് കളക്ടറേറ്റ് മാർച്ച് വൻ വിജയമാക്കാൻ കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടിവ് യോഗം തിരൂമാനിച്ചു. കമ്മിറ്റി യോഗം ആലത്തുർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചുമതല വഹിക്കുന്ന കെ.പി.സി.സി മെമ്പർ സി.പ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി.ബോസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അദ്ധ്യക്ഷ മിനി നാരായണൻ, പ്രതിഷ് മാധവൻ, കെ.വി.രാജൻ, എ.സുരേന്ദ്രൻ, എം.സി.മുരളിധരൻ, വി.കെ.സുനിൽ, കെ.എ.സക്കീർ ഹുസൈൻ, യു.ഉമ്മർ ബാബു, എൽ.ജഗദീഷ്, എം.സുജിത, പി.കെ.കുഞ്ഞുലക്ഷ്മി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |