പ്രമാടം : ഗ്രാമപഞ്ചായത്തിന്റെ നേതൃത്തിൽ പൂങ്കാവിൽ നടക്കുന്ന ഗ്രാമോത്സവം പ്രസിഡന്റ് എൻ.നവനിത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ഹരി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രാജി സി.ബാബു, കെ.ജയകൃഷ്ണൻ, നിഷ മനോജ്, വാഴവിള അച്യുതൻ നായർ, അമൃത സജയൻ, തങ്കമണി, പൂങ്കാവ് ബാലൻ മാസ്റ്റർ, ബിന്ദു അനിൽ, സുഷമ പ്രകാശ്, മായ അനിൽ, സതി കമലസനൻ, കൃഷി ഓഫീസർ ആരതി ജയകുമാർ എന്നിവർ സംസാരിച്ചു.
കാർഷിക പ്രദർശനം, ഫുഡ് കോർട്ട്, വിവിധ സെമിനാറുകൾ, കലാപരിപാടികൾ , സാംസ്കാരിക സമ്മേളനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |