റാന്നി : കെ.എം.മാണി സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങൾക്കു പരിഹാരം കണ്ടത്തിയ നേതാവായിരുന്നുവെന്ന് കേരള ദലിത് ഫ്രണ്ട് (എം) സംസ്‌ഥാന ജനറൽ സെക്രട്ടറി എം.സി.ജയകുമാർ പറഞ്ഞു.കെ.ടി.യു.സി (എം), കേരളാ ദലിത് ഫ്രണ്ട് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ കെ.എം. മാണി അനുസ്മരണവും ലഹരിവിരുദ്ധ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ടി യു സി (എം) ജില്ലാ പ്രസിഡനന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷനായി. ടി.രമേഷ്, ശശി വകയാർ, ചെറിയാൻ പുത്തൻ പറമ്പിൽ, ഹരി പാങ്ങോട്ട്, ഏബ്രഹാം ഫിലിപ്പ്, ബിനീഷ് മണിയാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |