ചേർത്തല:സഹകരണ മേഖലയെ സംരക്ഷിക്കണമെന്നും,ജീവനക്കരോടുള്ള അവഗണ അവസാനിപ്പിക്കണമെന്നും,പരമ്പരാഗത രംഗത്തുപ്രവർത്തിക്കുന്ന സംഘങ്ങളെ നിലനിർത്തണമെന്നും കെ.സി.ഇ.സി (എ.ഐ.ടി.യു.സി) ആലപ്പുഴ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തിനും വളർച്ചക്കും വേണ്ടി അതുല്യമായ സംഭാവനകൾ നൽകിയ സഹകരണ മേഖലയെ ഇല്ലാതാക്കാനായി കേന്ദ്ര സർക്കാർ നടത്തുന്ന ആസൂത്രിത നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിനുള്ള ഇടപെടലുകൾ നടത്താനും സമ്മേളനം തീരുമാനിച്ചു.സഹകരണ ജീവനക്കാരെ ഏകപക്ഷീയമായി മെഡിസിപ്പിൽ നിന്ന് ഒഴിവാക്കുകമാത്രമല്ല അവർക്കായി പ്രഖ്യാപിക്കപ്പെട്ട ഇൻഷുറൻസ് പദ്ധതി ഇതുവരെ നടപ്പാക്കിയതുമില്ല.കയർ കൈത്തറി സംഘങ്ങൾക്ക് മനേജീരിയൽ സബ്സിഡി ലഭ്യമാക്കണമെന്നും പ്രവർത്തന മൂലധനം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കെ.സി.ഇ.സി സംസ്ഥാന ജനറൽ സെക്രട്ടറി വിത്സൺ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് ഗോപികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എ.പി.പ്രകാശൻ സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി വി.എൻ.സുരേഷ്ബാബു കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.ടി.ടി.ജിസ്‌മോൻ,എൻ.എസ്.ശിവപ്രസാദ്,അഡ്വ.മോഹൻദാസ്,എം.സി സിദ്ധാർത്ഥൻ,കെ.ഉമയാക്ഷൻ,പി.ഡി.ബിജു,കെ.പി.ഭുവനേന്ദ്രൻ,എസ്. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി. മധു യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.പുതിയ ഭാരവാഹികളായി വി.ഡി.ഷുബിമോൻ പ്രസിഡണ്ടും പി.ആർ.രതീഷ് സെക്രട്ടറിയും സനൽകുമാർ ട്രഷററുമായിട്ടുള്ള കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.മറ്റ് ഭാരവാഹികൾ:ബി.എച്ച്.രാജീവ്,നിജാ അനിൽകുമാർ,സി.പി.സനോജ്,ബിന്ദു അരൂർ (വൈസ് പ്രസിഡണ്ടുമാർ), പി.വി. ഗിരീഷ് കുമാർ,ബിമൽ ജോസഫ്,പ്രിൻസ് ബാബു,സാനു,സിന്ധു സുനിൽദത്ത് (ജോയിന്റ് സെക്രട്ടറിമാർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |