തൃശൂർ: പൂരത്തോട് അനുബന്ധിച്ച് മേയ് അഞ്ചിന് രാത്രി 11 മുതൽ മേയ് ഏഴിന് ഉച്ചയ്ക്ക് രണ്ട് വരെ (39 മണിക്കൂർ) തൃശൂർ കോർപറേഷൻ പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യ വിൽപനശാലകൾ, കള്ള് ഷാപ്പ്, ബിയർ ആൻഡ് വൈൻ പാർലറുകൾ എന്നിവ പൂർണമായും അടച്ചിടുന്നതിനും മദ്യവും ലഹരി വിൽപ്പനയും നിരോധിച്ചും കളക്ടർ ഉത്തരവിറക്കി. അബ്കാരി ആക്ടിലെ 54ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഉത്തരവ് നടപ്പിൽ വരുത്തുന്നുണ്ടെന്ന് പൊലീസ്, എക്‌സൈസ് വകുപ്പുകൾ ഉറപ്പാക്കണം. മദ്യനിരോധനം മൂലം വ്യാജമദ്യ നിർമാണത്തിനും വിതരണത്തിനും വിൽപ്പനയ്ക്കും ഇടയാകുന്ന സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ എടുക്കുന്നതിന് എക്‌സൈസ്, പൊലീസ് അധികൃതർക്ക് ഉത്തരവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |