ഷിക്കാഗോ: ഫാസ്റ്റ് ഫുഡ് ഭീമൻമാരായ മക്‌ഡൊണാൾഡ്സിന് ലോകമെമ്പാടും ആരാധകർ ഏറെയാണ്. യു.എസിലെ ഷിക്കാഗോയിലുള്ള മക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റിലെത്തിയാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓപ്‌ഷനുകളോട് കൂടിയ മെനു ലഭ്യമാണ്. അക്കൂട്ടത്തിൽ താരമാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആലൂ ടിക്കി കൊണ്ടുള്ള ബർഗർ. ക്രിസ്‌പിയും ക്രീമിയുമായി തയ്യാറാക്കുന്ന മക്‌ആലൂ ടിക്കി ഒരു വെജിറ്റേറിയൻ ബർഗറാണ്. ഇന്ത്യൻ നഗരങ്ങളിൽ വർഷങ്ങളായി ഇത് ജനപ്രിയമാണ്. മക്‌ആലൂ ടിക്കി കൂടാതെ സിംഗപ്പൂരിന്റെ ചിക്കൻ മക്‌സ്‌പൈസി, ഫ്രാൻസിന്റെ ക്രിസ്പി ഡീലക്സ് പൊട്ടറ്റോസ്, ജപ്പാന്റെ മക്‌ഫ്ലറി ബനാന ടാർട്ട് തുടങ്ങിയ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. 2018ലാണ് മക്‌ആലൂ ടിക്കി ഷിക്കാഗോയിൽ അവതരിപ്പിച്ചത്. സ്ഥിരം മെനുവിൽ ഉൾപ്പെടാത്തതിനാൽ ലിമിറ്റഡ് എഡിഷനായിട്ടാണ് മക്‌ആലൂ ടിക്കി എത്തുന്നത്. ഇക്കൊല്ലം ജൂൺ 23 വരെയാണ് ഇവിടെ മക്‌ആലൂ ടിക്കി ബർഗർ ലഭ്യമാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |