കൊച്ചി : മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ സ്വയംസഹായ സംഘാംഗങ്ങൾക്ക് നൽകി വരുന്ന പ്രവർത്തന നിധിയും വസ്ത്രങ്ങളും കൈമാറി. എറണാകുളം ജില്ലയിലെ 50 ക്ലസ്റ്ററുകളിൽ ആയി ഏതാണ്ട് 9000ത്തോളം വരുന്ന അംഗങ്ങൾക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു വിതരണം. ജില്ലാതല പരിപാടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി അനഘാമൃതാനന്ദപുരി, ശ്രീരാജ്, രാജേഷ് എന്നിവർ നേതൃത്വം നൽകി. എല്ലാ സംഘങ്ങൾക്കും പ്രവർത്തനമൂലധനവും വസ്ത്രവും വർഷംതോറും മഠം നൽകി വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |