വർക്കല: ഇലകമൺ ദേശത്തെ കുറിച്ച് സംവിധായകൻ താഹയുടെ നേതൃത്വത്തിൽ ഇലകമൺ യു.പി.എസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമ്മിച്ച ഇല ഇല ഇലകമൺ എന്ന മ്യൂസിക്കൽ വീഡിയോ ആൽബം ന്ത്രി വി .ശിവൻകുട്ടി റിലീസ് ചെയ്തു.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സ്കൂളിലെ മിധു ടീച്ചർ സംഗീതം നൽകിയ ആൽബത്തിൽ അഭിനവ് ബിനഅനിൽ ക്യാമറയും എഡിറ്റിംഗും വിദ്യാർത്ഥിയായ ശ്രീദുർഗ്ഗാഷാജി, മിധു ടീച്ചർഎന്നിവർ കോറിയോഗ്രാഫിയും അനിൽ കിഴക്കേപ്പുറം ഗാനരചനയും ടെക്ക്നിക്കൽ സപോർട്ടും ഗ്രാഫിക്സും ദേവദാസ് ചെറുകാടും (ചെന്നൈ) നിർവഹിച്ചു.ഹെഡ്മിസ്ടസ് ബിജിയ കുമാരിയെയും വിദ്യാർത്ഥികളെയും മന്ത്രി അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |