ആലപ്പുഴ: ഉഷ്ണതരംഗം ബാധിച്ചും ഉപ്പുവെള്ളം കയറിയും കുട്ടനാട്ടിൽ നെൽകൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി പി.പ്രസാദ്. ഉപ്പുവെള്ളം കയറി കൃഷിനാശമുണ്ടായതിന്റെ കണക്കെടുത്തിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടായ നഷ്ടവും പരിശോധിക്കും. കേന്ദ്രാവിഷ്കൃതപദ്ധതിയായ ഇൻഷ്വറൻസിന്റെ പ്രീമിയം അടയ്ക്കുന്നത് സംസ്ഥാന- കേന്ദ്ര സർക്കാരാണ്. എന്നാൽ, ഉപ്പുവെള്ളം കയറിയുള്ള നാശം ഇൻഷ്വറൻസിന്റെ പരിഗണനയിൽ വരാത്തതിനാലാണ് പ്രത്യേകതരത്തിൽ പണം കണ്ടെത്തുന്നത്.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പി.ആർ.എസ് രസീത് നൽകി വായ്പ നൽകാൻ കൺസോഷ്യത്തിലുൾപ്പെട്ട ചില ബാങ്കുകൾ മോശപ്പെട്ട സമീപനമാണ് കാണിക്കുന്നത്. ഇത് സർക്കാർ ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |