തിരുവല്ല : പുളിക്കീഴ് ഐ.സി.ഡി.എസ് പരിധിയിലെ കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ഉൾപ്പെട്ട 8 അങ്കണവാടി വർക്കർമാർക്കും 5 ഹെൽപ്പർമാർക്കും യാത്രയയപ്പ് നൽകി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ ഉദ്ഘാടനംചെയ്തു. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് ജോൺ പുത്തൂപ്പളളി അദ്ധ്യക്ഷനായി. അനു സി കെ, അഡ്വ.വിജി നൈനാൻ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്, ശ്രീനിവാസ് പുറയാറ്റ്, സ്മിത ജി.എൻ, സിന്ധു ജിങ്ക ചാക്കോ, സിനു ഐ.പോൾ, അങ്കണവാടി വർക്കർ ഓമന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |