കണ്ണൂർ: ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 60 ലക്ഷം രൂപയുടെ സ്വർണം കവരുകയും പകരം മുക്കുപണ്ടം വയ്‌ക്കുകയും ചെയ്‌ത സംഭവത്തിൽ ജീവനക്കാരനെതിരെ കേസ്. കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്കിലാണ് സംഭവം. ബാങ്കിലെ താൽക്കാലിക കാഷ്യറായ സുധീർ തോമസിനെതിരായാണ് പൊലീസ് കേസെടുത്തത്. സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ് സുധീർ.
60 ലക്ഷം രൂപയുടെ സ്വർണം 18 പാക്കറ്റുകളിലാക്കിയാണ് ലോക്കറിൽ സൂക്ഷിച്ചിരുന്നത്. ഈ സ്വർണം കൈക്കലാക്കിയ സുധീർ തോമസ് പകരം മുക്കുപണ്ടം വയ്‌ക്കുകയായിരുന്നു. ഭാര്യയുടെ പേരിൽ പണയംവച്ചിരുന്ന സ്വർണവും സുധീർ തോമസ് മോഷ്‌ടിച്ചതായാണ് വിവരം. മുൻപ് കോൺഗ്രസ് ഭരിച്ചിരുന്ന ആനപ്പന്തി സഹകരണ ബാങ്ക് രണ്ട് വർഷം മുൻപ് മാത്രമാണ് സിപിഎം പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |