തൊടുപുഴ: ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നീന്തൽ മത്സരങ്ങൾ നടത്തി. വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടന്ന നീന്തൽ മത്സരവും 30 വരെ നടക്കുന്ന അവധിക്കാല നീന്തൽ പരിശീലനവും മുനിസിപ്പൽ ചെയർമാൻ കെ. ദീപക് ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. കേരള അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബേബി വർഗ്ഗീസ് മേയ് ദിന സന്ദേശം നല്കി. ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡന്റ് ജോയി ജോസഫ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അലൻ ബേബി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റുമാരായ പി.ജി.സനൽ കുമാർ, പോൾസൺ മാത്യു, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യൻ മാത്യു എന്നിവർ പ്രസംഗിച്ചു. രണ്ടാം ബാച്ച് അവധിക്കാല നീന്തൽ പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വണ്ടമറ്റം അക്വാറ്റിക് സെന്ററുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ ബേബി വർഗ്ഗീസ് അറിയിച്ചു. ഫോൺ: 9447223674.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |