കൊയിലാണ്ടി: സി.പി.എം പെരുവട്ടൂർ നോർത്ത് ബ്രാഞ്ച് ഓഫീസ്, റെഡ്സ്റ്റാർ ലൈബ്രറി ആൻഡ് കലാസമിതി കെട്ടിടോദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ.എ.ജി ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. സി.കെ ഗോപാലേട്ടൻ സ്മാരക ഹാൾ ജില്ലാ സെക്രട്ടറി എം.മെഹ്ബൂബും കെ.എൻ ചെല്ലപ്പൻ മാസ്റ്റർ സ്മാരക ലൈബ്രറി ഹാൾ ജില്ലാ കമ്മിറ്റി അംഗം കെ.കെ മുഹമ്മദും റീഡിംഗ് റൂം മോഹനൻ നടുവത്തൂരും നിർവഹിച്ചു. മുതിർന്ന സി.പി.എം നേതാവ് ടി.ഗോപാലൻ പതാക ഉയർത്തി. പി.കെ ഗംഗാധരൻ സ്വാഗതവും പി.കെ ബാലൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |