പത്തനംതിട്ട : കാണാതാകുന്നതും കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്ന കുട്ടികൾക്കു വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അഞ്ച് പൊലീസ് സബ് ഡിവിഷനിലേക്ക് ഒരു വർഷത്തെ നിയമസേവനത്തിന് ദിവസ വേതനാടിസ്ഥാനത്തിൽ പാരാലീഗൽ വോളന്റിയർമാരെ നിയമിക്കുന്നു. യോഗ്യത ബിരുദം. എം.എസ്.ഡബ്ല്യു. പേര്, മേൽവിലാസം, പഞ്ചായത്ത്, യോഗ്യത, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം 12ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിലാസം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മിനി സിവിൽ സ്റ്റേഷൻ, പത്തനംതിട്ട. ഫോൺ :0468 2220141.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |