ന്യൂഡൽഹി : നീറ്ര് പി.ജി സീറ്രുകളിൽ സംവരണം വേണമെന്ന ട്രാൻസ്ജെൻഡർ വിഭാഗം വിദ്യാർത്ഥികളുടെ ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവ്. ജസ്റ്രിസുമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഒരു ശതമാനം സംവരണമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. ട്രാൻസ്ജെൻഡേഴ്സിനെ സാമൂഹിക-വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വിഭാഗമായി കണക്കാക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. സർക്കാർ നിയമനങ്ങളിലും വിദ്യാഭ്യാസ പ്രവേശനത്തിലും സംവരണം നൽകാൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |