മാവേലിക്കര: അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റ് വിനീത് ചന്ദ്രൻ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ കൃത്യമായ രേഖകൾ ഇല്ലാതെ അന്യസംസ്ഥാന തൊഴിലാളികൾ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും വിനീത് ചന്ദ്രൻ പറഞ്ഞു.എല്ലാ പൊലീസ് സ്റ്റേഷനുകളിലും അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്റ്റർ അപ്ഡേറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെക്കേക്കരയിൽ കാത്തിരുപ്പ് കേന്ദ്രത്തിൽ ട്യൂഷന് പോകാൻ ഇരുന്ന വിദ്യാർത്ഥിനിക്ക് നേരെ പശ്ചിമബംഗാൾ സ്വദേശി നടത്തിയ ആക്രമണത്തെ നിസ്സാരവത്ക്കരിച്ച് കാണരുത്. വിദ്യാർത്ഥിയുടെ ആത്മധൈര്യംകൊണ്ട് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അഞ്ചു ദിവസം മുൻപു മാത്രം കേരളത്തിൽ എത്തിയാൾ നടത്തിയ ആക്രമണത്തിലൂടെ ക്രിമിനൽ പശ്ചാത്തലമാണ് പുറത്തുവന്നത്. ഇയാളുടെ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസികൾക്ക് നല്കി ഇയാളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കണമെന്നും വിനീത് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |