തട്ടയിൽ : ഗുരു നിത്യചൈതന്യയതിയുടെ കുടുംബക്ഷേത്രമായ ഭഗവതിക്കും പടിഞ്ഞാറ് കണ്ടശിനേത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവം എട്ടിന് നടക്കും. തന്ത്രി ചെറിയനാട് കക്കാട്ട് എഴുന്തോലിൽ മഠത്തിൽ സതീശൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി ശ്രീകുമാർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കർമ്മികത്വത്തിലാണ് ചടങ്ങുകൾ. മഹാഗണപതിഹവനം, മലർ നിവേദ്യം, ഉഷ:പൂജ, , കലശാഭിഷേകം, മഹാനിവേദ്യം, ചാന്താട്ടം, അന്നദാനം എന്നിവ ഉണ്ടായിരിക്കും.
വൈകിട്ട് 7:30 മുതൽ ചൂരക്കോട് ഉമാമഹേശ്വര സമിതിയുടെ തിരുവാതിര, കൈകൊട്ടിക്കളി എന്നിവയും ഉണ്ടാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |