ആലപ്പുഴ: അക്യുപഞ്ചർ ഹീലേഴ്‌സ് ഫെഡറേഷന്റെ അഞ്ചാമത് വാർഷിക സമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏതെങ്കിലും ഒരു മേഖലയ്ക്ക് കുത്തകയായി അവകാശപ്പെടാനുള്ളതല്ല ആരോഗ്യ രംഗമെന്ന് എം.എൽ.എ പറഞ്ഞു. അക്യുപഞ്ചർ ഹീലേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് സി.ടോമിച്ചൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.സലാം എം.എൽ.എ, പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.പി.സൈറസ്, നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത, അക്യുപഞ്ചർ ഹീലേഴ്‌സ് ഫെഡറേഷൻ സെക്രട്ടറി പി.എസ്.സൂരജ്, വൈസ് പ്രസിഡന്റ് സിന്ധു ജോയ്, ട്രഷറർ ജി.രൂപലത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |