ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റും ടൈനിടോട്സ് സ്കൂളും ദിശസ്പോർട്സ് അക്കാദമിയും സംയുക്തമായി 5 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച കിഡ്‌സ് ഗെയിംസിലെ വിജയികൾക്കുള്ള സമ്മാനദാനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രനും ഒളിമ്പ്യൻ മനോജ് ലാലും നിർവഹിച്ചു. ചടങ്ങിൽ മനോഷ് (ദിശ അക്കാദമി) സ്വാഗതം പറഞ്ഞു. റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ഡോ.അജി സരസൻ അദ്ധ്യക്ഷനായി. ജി. മനോജ്കുമാർ, ഗോപാൽ ഗിരീശൻ, കെ.ജി.ഗിരീശൻ എന്നിവർ സംസാരിച്ചു. ഷീജ മനോഷ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |