തിരുവനന്തപുരം: പി.എം.ശ്രീ ധാരണാപത്രത്തിൽ ഒപ്പു വയ്ക്കാത്തതിന്റെ പേരിൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള വിഹിതം തടഞ്ഞ കേന്ദ്രനീക്കത്തിനെതിരെ തമിഴ്നാടുമായി യോജിച്ച് നീങ്ങുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനായി തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രത്തിന്റേത്. ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എൻ.സി.ഇ.ആർ.ടിയുടെ ജനറൽ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. രണ്ട് സന്ദർഭങ്ങളിലും കേരളത്തിന്റെ ആവശ്യങ്ങളും ആശങ്കകളും വ്യക്തമാക്കി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിൽ വലിയ പ്രതിസന്ധിയാണുള്ളത്. ആകെ 1500 കോടിയാണ് ലഭിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |