തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ അദ്ധ്യക്ഷൻമാരുടെ സംവരണം നിശ്ചയിച്ച് തദ്ദേശവകുപ്പ് ഇന്നലെ ഉത്തരവിറക്കി. ഈ വർഷം അവസാനമാണ് ഇലക്ഷൻ.
ഗ്രാമപഞ്ചായത്തുകളിൽ 471, ബ്ളോക്ക് പഞ്ചായത്തിൽ 77, മുനസിപ്പാലിറ്റികളിൽ 44, കോർപറേഷനുകളിൽ 3, ജില്ലാപഞ്ചായത്തുകളിൽ 7 എന്ന രീതിയിലാണ് വനിതാ സംവരണം. ആകെ 602 വനിതാ അദ്ധ്യക്ഷമാർ.
941ഗ്രാമപഞ്ചായത്തുകളിൽ 416 ജനറൽ വിഭാഗത്തിലും 46 വനിതകളുൾപ്പെടെ 92 പട്ടികജാതി,എട്ട് വനിതകളുൾപ്പെടെ16 പട്ടികവർഗ അദ്ധ്യക്ഷൻമാരും ആയിരിക്കും. 152 ബ്ളോക്ക് പഞ്ചായത്തുകളിൽ 67ജനറൽ, എട്ട് വനിതകളുൾപ്പെടെ 15 പട്ടികജാതി,രണ്ട് വനിതകളുൾപ്പെടെ 3 പട്ടികവർഗ സംവരണവുമാണ്.
14ജില്ലാ പഞ്ചായത്തുകളിൽ വനിതാസംവരണമൊഴിച്ച് ഒരിടത്ത് പട്ടികജാതിയും ബാക്കി ജനറലുമാണ്. 87 മുനിസിപ്പാലിറ്റികളിൽ വനിതാസംവരണം കഴിഞ്ഞ് മൂന്ന് വനിതകളുൾപ്പെടെ ആറ് പട്ടികജാതി, ഒരു പട്ടികവർഗ സംവരണവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |