തിരുവനന്തപുരം : പ്രധാനമന്ത്രിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരുടെ സാമൂഹിക മാദ്ധ്യമ ഗ്രൂപ്പിൽ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സിറ്റി പൊലീസ് ആസ്ഥാനത്തെ സി.പി.ഒ ഹസൻ റാസിയെയാണ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. 'സിറ്റി സട്രൈക്കിംഗ് ഫോഴ്സ്' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ടത്. ഹസൻ റാസിക്കെതിരെ അന്വേഷണത്തിന് സിറ്റി ക്രൈംബ്രാഞ്ച് അസി. കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |