അമ്പലപ്പുഴ: രോഗികളെ പരിചരിക്കുന്ന കരുണയുടെ കൈകൾ കൊണ്ട് വനിതാ ഡോക്ടർ വരച്ചെടുത്ത മ്യൂറൽ പെയിന്റിങ്ങുകൾ കാഴ്ചക്കാർക്ക് പുത്തൻ അനുഭവമായി. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 40ലേറെ ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഡോ.ഉമാ വേണുഗോപാൽ സംഘടിപ്പിച്ച പ്രദർശനമാണ് ആസ്വാദകരെ ആഹ്ളാദത്തിലാക്കിയത്.
അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ സൗഗന്ധികം വീട്ടിൽ ഡോ. വി.വേണുഗോപാലിന്റെ ഭാര്യയാണ് ദന്തഡോക്ടറായ ഉമ. 50ലേറെ ചിത്രങ്ങൾ ഇതിനകം വരച്ചിട്ടുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിൽ സമർപ്പിച്ച കാളിയ മർദ്ദനം, ഗുരുവായൂരപ്പൻ എന്നീ ചിത്രങ്ങൾ നാടകശാലയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ശ്രീകൃഷ്ണന്റെ പല ഭാവത്തിലുള്ള ചിത്രങ്ങളെ കൂടാതെ അനന്തശയനം, ഗണപതി, സരസ്വതി, മഹാലക്ഷ്‌മി, ശിവൻ, ഹനുമാൻ, യേശുക്രിസ്തു, കന്യാമറിയം, മദർ തെരസ, കഥകളി, തെയ്യം എന്നിവയെല്ലാം ഡോ.ഉമയുടെ ചിത്രരചനയക്ക് വിഷയമായിട്ടുണ്ട്. വസ്ത്രങ്ങൾ ക്ലോക്ക്, ഫ്ലവർവേസ് എന്നിവയിലും ചിത്രങ്ങൾ വരയ്ക്കാറുണ്ട്. ആലപ്പുഴ സതീഷ് വാഴ വേലിൽ, സുനിൽ വാക ഗുരുവായൂർ എന്നിവരുടെ ശിക്ഷണത്തിൽ കഴിഞ്ഞ 10 വർഷമായി ഡോ. ഉമാവേണുഗോപാൽ ചുവർച്ചിത്ര പഠനം നടത്തിവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |