കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള ആഗോള ട്രാവൽ ടെക്‌നോളജി കമ്പനിയായ വെർടെയ്ൽ ടെക്‌നോളജീസ്, റിയാദ് എയറുമായി സഹകരിക്കുന്നു. റിയാദ് എയറിന്റെ ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ പദ്ധതിയുടെ ഭാഗമായി, 'ലോഞ്ച് എൻ.ഡി.സി (ന്യൂ ഡിസ്ട്രിബ്യൂഷൻ കേപബിലിറ്റി) അഗ്രിഗേറ്ററായി ആയി വെർടെയ്ൽ ടെക്‌നോളജീസിനെ നിയമിച്ചുള്ള പ്രഖ്യാപനം ദുബായിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025ൽ നടന്നു.
ഈ പങ്കാളിത്തം വഴി, റിയാദ് എയർ ലോകമാകെയുള്ള ട്രാവൽ ഏജന്റുമാർക്ക് വെർടെയ്ൽ ഡയറക്ട് കണക്ട് മുഖേന എൻ.ഡി.സിയിൽ പ്രവേശനം നൽകും. വ്യക്തിഗത ആവശ്യങ്ങൾ അനുസരിച്ച് ഉപഭോക്താവിന് ഓഫറുകൾ ലഭിക്കാനും സുതാര്യതയും, നേരിട്ടുള്ള കണക്ഷനും ഇതിലൂടെ റിയാദ് എയർ മുന്നോട്ടുവെക്കുന്നു.
യാത്ര ഏജന്റുമാർക്ക് തത്സമയം ടിക്കറ്റ് നിരക്ക് അറിയാനും ആൻസിലറി സേവനങ്ങൾ ലഭ്യമാക്കാനും ഇൻസ്റ്റന്റ് ടിക്കറ്റിംഗ് തുടങ്ങിയ ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് നൽകാൻ ഇന്റർ നാഷണൽ എയർ ട്രാൻസ്‌പോർട് അസോസിയേഷൻ വികസിപ്പിച്ചെടുത്ത ടെക്‌നോളജി സ്റ്റാൻഡേർഡ് ആണ് എൻ.ഡി.സി. ഇതിന്റെ വിപുലീകരിച്ച വെർഷനാണ് വെർടെയിൽ ടെക്‌നോളജീസ് നൽകുന്നത്.
ആഗോള തലത്തിൽ വിമാന കണക്ടിവിറ്റിയുടെയും നവീനതയുടെയും പുതിയ മാതൃകയായി മാറുക എന്നതാണ് റിയാദ് എയറിന്റെ ലക്ഷ്യം. ഈ രംഗത്ത് വെർടെയ്ൽ പോലെയുള്ള ടെക്‌നോളജി പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ സന്തോഷമുണ്ട്. ഇത് ഒരു തുടക്കമാണ്.
വിൻസന്റ് കോസ്റ്റ്
ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ
റിയാദ് എയർ
റിയാദ് എയറിന്റെ ആദ്യ എൻ.ഡി.സി അഗ്രിഗേറ്ററായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്. ഈ പങ്കാളിത്തം എയർലൈൻ വിതരണ രംഗത്ത് ആധുനികത കൊണ്ടുവരാനുള്ള ഞങ്ങളുടെയും റിയാദ് എയറിന്റെയും ദൗത്യം എടുത്തുകാട്ടുന്നതാണ്.
ജെറിൻ ജോസ്
സി.ഇ.ഒ
വെർടെയ്ൽ ടെക്‌നോളജീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |