പുനലൂർ : കൊല്ലം തിരുമംഗലം- ദേശീയപാതയിൽ ഉറുകുന്ന് കനാൽ പാലത്തിന്റെ കൈവരി തകർന്ന ഭാഗത്ത് വൻ അപകട ഭീഷണി ഉയർത്തുന്നു. കല്ലട ജലസേചന പദ്ധതിയിലെ വലതുകര കനാൽ പാലത്തിന്റെ കൈവരിയാണ് വർഷങ്ങളായി തകർന്നിട്ടും പുനർനിർമ്മിക്കാതിരിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളടക്കം നടന്നു പോകുന്ന പാതയാണിത്. 45 വർഷം പഴക്കമുള്ള കോൺക്രീറ്റ് കൈവരി തകർന്ന ഭാഗത്ത് താത്കാലിക ബാരിക്കേഡ് നിർമ്മിച്ചു സുരക്ഷ ഒരുക്കാനും അധികൃതർ ഒന്നും ചെയ്തിട്ടില്ല. കാൽനടയാത്രക്കാർ ഇതുവഴി നടന്നുപോകുമ്പോൾ ചുവട് ഒന്ന് പിഴച്ചാൽ കനാലിലേക്ക് വീഴുന്നതാകും ഫലം. ജലസേചനത്തിനായി വലതുകര കനാലിൽ വെള്ളം തുറന്നു വിട്ടിരിക്കുന്നതിനാൽ വെള്ളത്തിന്റെ നല്ല കുത്തൊഴുക്കും ഉണ്ട്. അടിയന്തരമായി കനാൽ പാലത്തിന്റെ കൈവരി തകർന്ന ഭാഗം പുനർനിർമ്മിക്കുകയോ താത്കാലികമായി സ്റ്റീൽ വേലി സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |