പാക് ഷെല്ലാക്രമണത്തെത്തുടർന്ന് ആളുകൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തതോടെ ജമ്മു കാശ്മീർ അതിർത്തി പ്രദേശങ്ങൾ വിജനമായി.
'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചതിന് മണിക്കൂറുകൾക്ക് ശേഷം നിയന്ത്രണ രേഖയിലും അതിർത്തി പ്രദേശങ്ങളിലും പാകിസ്ഥാൻ കനത്ത ഷെല്ലാക്രമണവും വെടിവയ്പുമാണ് നടത്തിയത്. 15 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൂഞ്ച്, രജൗരി, ഉറി തുടങ്ങിയ അതിർത്തി ജില്ലകളിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആളുകൾ ഉറക്കത്തിലായിരുന്നപ്പോഴാണ് ആക്രമണമുണ്ടായത്, വീടുകൾ തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |