കൊല്ലം :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാത്തന്നൂർ നിയോജ മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് എസ്.. ദേവരാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി രാജൻ കുറുപ്പ് സ്വാഗതവും മണ്ഡലം ട്രഷറർ.ശശിധരൻ നന്ദിയും പറഞ്ഞു. വനിതാവേദിയുടെ ജില്ലാ പ്രസിഡന്റ് ശാന്ത മോഹൻ, ചാത്തന്നൂർ മണ്ഡലം വനിതാവേദി പ്രസിഡന്റ് സുജ, വിവിധ യൂണിറ്റ് ഭാരവാഹികളായ ബിനു ചാറ്റർജി, അനിൽ സോമൻ, മനോഹര കുറുപ്പ്, സത്താർ, സുകേശൻ, ബാലചന്ദ്രൻ , അനിൽകുമാർ, സുനിൽകുമാർ, ലൗലി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |