ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നിന്നും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനു വേണ്ടി നൽകുന്ന ധനസഹായത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര ധനസഹായത്തിനും വേദപാഠശാല ധനസഹായത്തിനും വെവ്വേറെ അപേക്ഷ ഫോറങ്ങളാണ് സമർപ്പിക്കേണ്ടത്. 200രൂപ (ജി.എസ്.ടി ഉൾപ്പെടെ) നിരക്കിൽ ഈ മാസം 15 മുതൽ അടുത്ത മാസം 14 വരെ ഓൺലൈൻ ലിങ്ക് മുഖേന ഫീസ് അടവാക്കി ഫോറം പൂരിപ്പിച്ച് സമർപ്പിക്കാം. വിജ്ഞാപനത്തിൽ ആവശ്യപ്പെട്ട രേഖകളുടെ അസ്സൽ പകർപ്പ് ദേവസ്വത്തിൽ അടുത്ത മാസം 20ന് വൈകിട്ട് 5ന് മുൻപായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് guruvayurdevaswom.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2556335.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |