തൃശൂർ: പൂരം ഗംഭീരമാക്കുന്നതിന് പ്രയത്‌നിച്ച എല്ലാവർക്കും നന്ദിയെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ. മികച്ച ഏകോപനമാണ് ഈ വർഷമുണ്ടായത്. പൂരം നന്നായി നടത്താനായതിൽ സന്തോഷവും അഭിമാനവുമുണ്ട്. ദേവസ്വം മന്ത്രി വി.എൻ.വാസവൻ, റവന്യൂ മന്ത്രി കെ.രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു എന്നിവർ പൂരം സംഘാടനവുമായി സജീവമായിരുന്നു. പി.ബാലചന്ദ്രൻ എം.എൽ.എ, കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ, ഘടകപൂരങ്ങളുടെ ഭാരവാഹികൾ മറ്റ് സർക്കാർ വകുപ്പുകൾ എല്ലാവരും ഏകോപനത്തോടെ പ്രവർത്തിച്ചതാണ് പൂരം വിജയിക്കാൻ സഹായകമായതെന്നും എല്ലാവർക്കും നന്ദിയെന്നും കെ. രവീന്ദ്രൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |