ചങ്ങനാശേരി : സംഭരിച്ച നെല്ലിന്റെ പണംകർഷകർക്ക് നൽകണമെന്നാവശ്യപ്പെട്ട് നെൽകർഷക സംരക്ഷണ സമിതി കൃഷി, സിവിൽ സപ്ലൈസ്, ബാങ്കുകൾ എന്നിവയ്ക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധാഗ്‌നിയുടെ സംസ്ഥാന തല ഉദ്ഘാടനം ചങ്ങനാശേരിയിൽ നടന്നു. രക്ഷാധികാരി വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റജീന അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വർക്കിംഗ് പ്രസിഡന്റ് പി.ആർ സതീശൻ, പി.വേലായുധൻ, ലാലിച്ചൻ പള്ളിവാതുക്കൽ, ജി.സൂരജ്, മാത്യു തോമസ് കോട്ടയം, എ.ജി അജയകുമാർ, തോമസ് ജോസഫ് ഇല്ലിക്കൽ, ഷാജി മുടന്താഞ്ജലി, പാപ്പച്ചൻ പൂവം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |