ആലപ്പുഴ: സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരണയോഗം തിങ്കളാഴ്ച രാവിലെ 10.30 ന് കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ചേരും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്യും. സർക്കാർ, എയdഡഡ് സ്കൂളുകളിലെ പ്രധാന അദ്ധ്യാപകരും എസ്.എം.സി, പി.ടി .എ ഭാരവാഹികളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |