ആലപ്പുഴ: ജെ.എസ്.എസിന്റെ നേതൃത്വത്തിൽ കെ.ആർ. ഗൗരിയമ്മയുടെ നാലാമത് അനുസ്മരണം ഇന്ന് രാവിലെ 11.30ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ.എ.എൻ രാജൻ ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.വി.താമരാക്ഷന്റെ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഭാരവാഹികളായ അഡ്വ.സജീവ് സോമരാജൻ, കാട്ടുകുളം സലിം, ബാലരാമപുരം സുരേന്ദ്രൻ, ജയൻ ഇടുക്കി തുടങ്ങിയവർക്ക് പുറമെ പാർട്ടി സെന്റർ അംഗങ്ങളും പങ്കെടുക്കും. അന്നദാനം, വസ്ത്ര വിതരണം ഉൾപ്പെടെയുള്ള വിവിധ പരിപാടികളോടെ മുഴുവൻ ജില്ലകളിലും അനുസ്മരണ സമ്മേളനങ്ങൾ നടക്കുമെന്ന് അഡ്വ.എ.എൻ.രാജൻ ബാബു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |