SignIn
Kerala Kaumudi Online
Saturday, 26 July 2025 10.32 PM IST

പാഠം പഠിച്ചാൽ പാകിസ്ഥാന് നല്ലത്

Increase Font Size Decrease Font Size Print Page
balan

പാകിസ്ഥാനുമായുള്ള യുദ്ധസമാനമായ സംഘർഷം സാധാരണക്കാരുടെ മനസുകളിൽ സ്വാഭാവികമായും ആശങ്കകൾ ഉണർത്തിയിരുന്നു.. യുദ്ധത്തിന്റെ ഭാഗമാണ് വ്യാജവാർത്തകളും പ്രചാരണങ്ങളും. കേൾക്കുന്നതെല്ലാം സത്യമാകണമെന്നില്ല. വ്യക്തികളായാലും രാജ്യമായാലും മാദ്ധ്യമങ്ങളായാലും അവരുടെ നിലപാടുകൾ പറയുന്ന കാര്യങ്ങളിലും പ്രതിഫലിക്കും. ഇന്ത്യയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ വിദേശകാര്യ, സൈനികവക്താക്കൾ വാർത്താസമ്മേളനത്തിൽ ആധികാരികമായി വ്യക്തമാക്കുന്നുണ്ട്.ഇപ്പോൾ വെടിനിറുത്തൽ പ്രഖ്യാപിച്ച വിവരം ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ച വിവരം ലോകത്തെ അറിയിച്ചു. വെടിനിറുത്തലിന് തയ്യാറായത് നന്നായി.ഒരു യുദ്ധം ആരും ആഗ്രഹിക്കുന്നില്ല.പക്ഷെ ഇന്ത്യ വ്യക്തമായ മേൽക്കൈയ്യോടെയാണ് ഈ വെടിനിറുത്തൽ അംഗീകരിച്ചത്.എന്നാൽ നല്ല പാഠം നൽകിയിട്ടും ഉൾക്കൊള്ളാതെ പാക് സേനയിലെ ഒരു വിഭാഗം ഇന്നലെ ധാരണയ്ക്കു വിരുദ്ധമായി അതിർത്തിയിൽ ഷെല്ലാക്രമണത്തിനു തയ്യാറായത് പാകിസ്ഥാന് വലിയ ദോഷം ചെയ്യുമെന്നതിൽ സംശയമില്ല.

ഇതുവരെ നടന്ന അപ്രഖ്യാപിത യുദ്ധത്തിൽ വലിയ ആശങ്കയ്ക്കൊന്നും ഇടമില്ല. ഏത് അളവുകോൽ വച്ച് നോക്കിയാലും ഇന്ത്യ പാക്കിസ്ഥാനേക്കാൾ ബഹുദൂരം മുന്നിലാണ്. ഇന്ത്യയുടെ ആളും അർത്ഥവും ആയുധങ്ങളുടെ എണ്ണവും അവയുടെ മികവും പരിപാലനവും പാകിസ്ഥാന് ചിന്തിക്കാവുന്നതിനും അപ്പുറം തന്നെ. പാകിസ്ഥാന്റെ വീര്യം പൂരത്തിന് അമിട്ടിൽ തുടങ്ങി മാലപ്പടക്കത്തിൽ അവസാനിക്കുന്നതു പോലെയാകാനേ സാദ്ധ്യതയുളളൂ. യുദ്ധം സ്വാഭാവികമായി ചില നഷ്ടങ്ങളും ഉണ്ടാക്കും. നിർബന്ധിതമായ സാഹചര്യങ്ങളാണ് ഇന്ത്യയെ ഇപ്പോഴത്തെ സംഘർഷത്തിലേക്ക് നയിച്ചത്. പഹൽഗാം പോലുള്ള ഭീകരാക്രമണങ്ങളാട് പൊറുക്കുക അന്തസുള്ള രാജ്യത്തിന് അസാദ്ധ്യമാണ്.നല്ല പാഠം പാകിസ്ഥാനു നൽകിയാണ് ഇപ്പോൾ വെടിനിറുത്തിയത്.

ഇന്ത്യൻ സൈന്യം എപ്പോഴും യുദ്ധസജ്ജമാണ്. മികച്ച സൈനികരും ആയുധങ്ങളും സ്വയം വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന യുദ്ധോപകരണങ്ങളും രാജ്യത്തിന്റെ കരുത്തുറ്റ സാമ്പത്തിക സ്ഥിതിയും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. പടക്കോപ്പുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നും ഓർക്കണം. എന്നാൽ പാക് സൈന്യത്തിന്റെ അവസ്ഥ ദയനീയമാണ്. അവിടുത്തെ സൈനിക നേതൃത്വം അധികാരക്കൊതിയിലും അഴിമതിയിലും മുങ്ങിയവരാണ്. അതിന്റെ കുറവുകൾ ആ സൈന്യത്തിന്റെ എല്ലാ തട്ടുകളിലുമുണ്ട്. രാജ്യത്തിന്റെ ദാരിദ്ര്യം സ്വാഭാവികമായും സൈന്യത്തെയും ഗ്രസിച്ചിട്ടുണ്ട്. ഇന്ത്യ മികച്ച ആയുധങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്ന് വാങ്ങുമ്പോൾ പാക് സൈന്യത്തിന് ലഭിക്കുന്നത് ദാനമായും ചുളുവിലയ്ക്കും ലഭിക്കുന്ന ചൈനയുടെയും തുർക്കിയുടെയും ആയുധങ്ങളാണ്. അവരുടെ 80 ശതമാനം പടക്കോപ്പുകളും ചൈനയുടേതാണ്. പീരങ്കി​കൾ മാത്രമെടുത്താൽ പാകി​സ്ഥാന്റേതി​നേക്കാൾ നാല് ഇരട്ടി​ എണ്ണം ഇന്ത്യയ്ക്കുണ്ട്. ഉള്ളവയ്ക്ക് വേണ്ട വെടി​ക്കോപ്പുകൾ പോലും അവരുടെ പക്കലി​ല്ല. യുദ്ധക്കലവറ ഏതുയുദ്ധത്തി​ലും നി​ർണായകമാണെങ്കി​ലും ഇക്കാര്യത്തി​ൽ ആ രാജ്യത്തി​ന്റെ സ്ഥി​തി​ പരി​താപകരമാണ്.

ഇന്ത്യയി​ൽ സ്ഥി​തി​ തീർത്തും വ്യത്യസ്തമാണ്. ഏകീകൃതമായ പദ്ധതി​ പ്രകാരമാണ് നമ്മുടെ സൈന്യത്തി​ന്റെ പ്രവർത്തനം. 2000 മുതൽ അതി​ർത്തി​യി​ലെ ഡാമുകളുടെയും കനാലുകളുടെയും നി​ർമ്മാണവും റെയി​ൽ കണക്ടി​വി​റ്റി​യും പോലുള്ളവ ആസൂത്രി​തമായി​ നടക്കുന്നുണ്ട്. ആയുധസംഭരണവും അതി​ന് വി​വി​ധ രാജ്യങ്ങളെ ആശ്രയി​ക്കുന്നതും പ്രതി​സന്ധി​കൾ ഒഴി​വാക്കാനാണ്. ഇന്ധനം ഉൾപ്പടെയുള്ളവയുടെ ശേഖരം ആവശ്യത്തി​ലേറെയുണ്ട്. എന്നും യുദ്ധസജ്ജമാണ് നമ്മുടെ സൈന്യം. അതി​നുള്ള പരി​ശീലനം ഒരു ദി​നം പോലും മുടങ്ങാറി​ല്ല.

പരമാവധി​ ഏഴ് ദി​വസം മാത്രം യുദ്ധം ചെയ്യാനുള്ള ശേഷി​യേ നി​ലവി​ൽ പാകി​സ്ഥാനുണ്ടായിരുന്നുള്ളു. അതാണ് അവർ പെട്ടെന്നു പിൻമാറിയത്.. ആയുധങ്ങളും വെടി​ക്കോപ്പുകളും അവർക്ക് ആവശ്യത്തി​നി​​ല്ല. സൈനി​കരുടെ ആത്മബലവും തീരെക്കുറവാണ്. ഈ സംഘർഷം നീണ്ടാൽ പാക് ജനതയുടെ നി​രാശയും അസംതൃപ്തി​യും തെരുവി​ലേക്കെത്താം. എന്നാൽ ഇന്ത്യൻ സേനയുടെ കരുത്തി​നെക്കുറി​ച്ച് നാം സംശയി​ക്കേണ്ടതി​ല്ല. എല്ലാ സാദ്ധ്യതകളുടെയും വെല്ലുവി​ളി​കളുടെയും ആഴത്തി​ലുള്ള പഠനം കഴി​ഞ്ഞാണ് അവർ രംഗത്തി​റങ്ങുന്നത്. യഥാർത്ഥ സൈന്യത്തി​ന്റെ രീതി​ അതാണ്. ഓരോ ഘട്ടത്തി​ലും എന്തു ചെയ്യണമെന്ന വ്യക്തമായ ധാരണ നമ്മുടെ സൈന്യത്തി​നുണ്ട്.

ചെലവാകുന്ന കച്ചവടമാണ് അതി​ർത്തി​യി​ലെ സംഘർഷവും തീവ്രവാദി​കളെ പാലൂട്ടി​ വളർത്തി​ ഇന്ത്യയി​ലേക്ക് വി​ടുന്നതുമെന്ന പാക് ധാരണ തി​രുത്തി​ക്കുറി​ക്കാതെ ഇന്ത്യയ്ക്ക് സ്വസ്ഥമായി​ മുന്നോട്ടു പോകാനാവി​ല്ല. അതി​ന് പറ്റി​യ നല്ലൊരു അവസരമാണ് ഇപ്പോൾ ലഭി​ച്ചത്.നല്ല മറുപടി നൽകുകയും ചെയ്തു. പത്തുവർഷത്തി​നകം അമേരി​ക്കയെപ്പോലെ, റഷ്യയെപ്പോലെ, ചൈനയെപ്പോലെ വൻശക്തി​യായി​ വളരേണ്ട രാജ്യമാണ് ഇന്ത്യ. അതി​ന് പാകി​സ്ഥാനെ പോലെയുള്ള വെല്ലുവി​ളി​കളെ നി​ലയ്ക്ക് നി​റുത്തേണ്ടതുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.