കൊല്ലം: വർക്കല മുതൽ കൊല്ലം വഴി അമ്പലപ്പുഴ വരെ 85 കിലോമീറ്റർ ദൂരത്തിൽ 3300 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള കൊല്ലം പരപ്പിൽ മണൽ ഖനനം അനുവദിക്കില്ലെന്ന് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്‌ഥാന പ്രസിഡന്റ് സിറിയക്ക് ചാഴിക്കാടൻ നയിക്കുന്ന തീരദേശസംരക്ഷണ ജാഥയുടെ ജില്ലയിലെ സമാപന സമ്മേളനം കൊല്ലം പോർട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേഴ്സിക്കുട്ടിയമ്മ. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ആദ്ധ്യക്ഷത വഹിച്ചു. ബെന്നി കക്കാട്, അറയ്ക്കൽ ബാലകൃഷ്ണപിള്ള, അലക്‌സ് കോഴിമല, എ. ഇഖ്ബാൽ കുട്ടി, രഞ്ജിത് തോമസ്, ശ്രീരാഗ് കൃഷ്ണൻ, ചവറ ഷാ, ആദിക്കാട് മനോജ്, ജോസ് മത്തായി, കെ ദിലീപ് കുമാർ, എ.ജി. അനിത തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |