ചിറക്കടവ് : പൂവത്തുങ്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 15 ന് തുടങ്ങും. വൈകിട്ട് നാലിന് വാഴൂർ തീർത്ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്യും. ആശ്രമകാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ഭുവനേന്ദ്രഭാരതി, പാറശ്ശാല രാധാകൃഷ്ണൻനായർ എന്നിവരാണ് യജ്ഞാചാര്യന്മാർ. 16 മുതൽ 22 വരെ ദിവസവും രാവിലെ ഏഴിന് വിഷ്ണുസഹസ്രനാമജപം, 7.30ന് പാരായണം, 1.30ന് അന്നപ്രസാദം, നാലിന് പാരായണം, ഏഴിന് സത്‌സംഗം ശ്രീധരസ്വാമികളുടെ കൃതികളുടെ പഠനവും പാരായണവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |