ബേപ്പൂർ : ബേപ്പൂർ മണ്ഡലം ഡവലപ്പ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ബേപ്പൂർ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയും സംയുക്താഭിമുഖ്യത്തിൽ മൂന്നാംഘട്ട സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് ബേപ്പൂർ വെസ്റ്റ് എൽ.പി സ്കൂളിൽ നടന്നു. ജൂൺ ഒന്നിന് ഫിഷറീസ് സ്ക്കൂളിൽ നാലാം ഘട്ട വൃക്ക രോഗനിർണയ ക്യാമ്പ് നടക്കും. പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ എം. കെ അബ്ദുൾ നാസർ, ശ്രീലത, ക്യാമ്പ് കൺവീനർ സുനിൽ പയ്യേരി , കെ. വി ശിവദാസൻ, കൗൺസിലർ രജനി, ടി.പി രാജേഷ്, ഹബീബ് ഷാ , സുബാഷ് പോത്താഞ്ചേരി, സജിനി , ഷീന എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |