ആലപ്പുഴ: ചേർത്തല വരകാടി റസിഡന്റ്സ് അസോസിയേഷന്റെയും അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷന്റെയും എക്സൈസ് വകുപ്പ് വിമുക്തിമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. അർത്തുങ്കൽ കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ ജി.ബി. മുകേഷ് ഉദ്ഘാടനം ചെയ്തു.റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു.എറണാകുളം അസി. എക്‌സൈസ് ഇൻസ്‌പെക്ടർ വി. ജയരാജ് ലഹരിക്കതിരായി ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എൻ.പ്രീത, ആർ.സനിൽകുമാർ,ഡി. ദിലീപ്,ബിന്ദു ഉദയൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |