തൃശൂർ: പ്രപഞ്ചം അറിയാനുള്ള സാഹസികയാത്രയിൽ കുട്ടികൾക്ക് വഴി കാണിക്കാൻ മുതിർന്നവർ മുൻകൈയെടുക്കണമെന്ന് ബാലസാഹിത്യകാരൻ സി.ആർ.ദാസ്. പുലരി ചിൽഡ്രൻസ് വേൾഡും സാഹിതി കിഡ്‌സ് വേൾഡും സംയുകതമായി സംഘടിപ്പിച്ച നിത്യവസന്തം കളി, ചിരി, കാര്യം കുട്ട്യോൾക്ക് എന്ന ഒഴിവുകാല ദ്വിദിന ക്യാമ്പിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
രണ്ടു ദിവസമായി ചേറൂർസാഹിതിയിൽ സംഘടിപ്പിക്കുന്ന ക്യാമ്പ്, എഴുത്തുകാരും വിവിധ കലാ മേഖലകളിൽ കഴിവ് തെളിയിച്ചവരുമായ ഉത്തര നിഖിൽ, ഭദ്ര, അമേയ, ആര്യൻ പ്രദീപ് എന്നീ കുട്ടികൾ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡോ. കെ.ജി. വിശ്വനാഥൻ അദ്ധ്യക്ഷനായി. നാരായണൻ കോലഴി, അപർണ ബാലകൃഷ്ണൻ എന്നിവരാണ് ക്യാമ്പ് ഡയറക്ടർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |