കൊട്ടാരക്കര: തെരുവ് നായകൾ ആക്രമിക്കാനെത്തി, കോട്ടാത്തലയിൽ കൈക്കുഞ്ഞിനും മാതാവിനും വീണുപരിക്കേറ്റു. കോട്ടാത്തല പുളിവിള പുത്തൻവീട്ടിൽ അമൃത മുരളിക്കും കുഞ്ഞിനുമാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കുഞ്ഞുമൊത്ത് നിൽക്കുകയായിരുന്നു അമൃത. റോഡിലൂടെ പോയ തെരുവ് നായകൾ ഇവരുടെ നേർക്ക് പാഞ്ഞടുത്തതോടെ ഓടി വീട്ടിലേക്ക് കയറാൻ ശ്രമിക്കവെയാണ് വീണത്. വീഴ്ചയിൽ കുഞ്ഞിന്റെ കാലിന് പൊട്ടലേറ്റു. തെരുവ് നായകൾ തിരിഞ്ഞോടിയതിനാൽ മറ്റ് അനിഷ്ടസംഭവങ്ങളുണ്ടായില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |