പോരുവഴി: ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി നൈറ്റ് ചെസ് അക്കാഡമിയുടെ സഹകരണത്തോടെ നടത്തുന്ന ഫിഡ റേറ്റഡ് ഇന്റർനാഷണൽ ചെസ് ടൂർണമെന്റ് നടത്തി.
കോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ കെ.സി.പ്രകാശ് അദ്ധ്യക്ഷനായി. വജ്രജൂബിലി ആഘോഷകമ്മിറ്റി കൺവീനർ ആർ.അരുൺകുമാർ , കോളേജ് കായിക വകുപ്പ് വിഭാഗം മേധാവി അരുൺ സി.നായർ, നൈറ്റ് ചെസ് അക്കാഡമിയുടെ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
9 സംസ്ഥാനങ്ങളിൽ നിന്നായി മൂന്നൂറിൽ പരം ചെസ് താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |