സ്വീഡനിൽ ജോലി ചെയ്യുന്ന ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ തങ്ങളുടെ കമ്പനി ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ച് പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. സ്വീഡിഷ് കമ്പനിയിൽ ജോലി ചെയ്യുന്ന അഷുതോഷാണ് വീഡിയോ പങ്കുവച്ചത്. ഇതോടെ സ്വീഡനിൽ ഒരു ജോലി കിട്ടുമോ എന്ന ചോദ്യമാണ് ഇന്ത്യയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിക്കുന്നത്.
സ്വീഡനിലെ മുഴുവൻ സമയ തൊഴിലാളികൾക്ക് പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്കാലം ലഭിക്കാൻ അർഹതയുണ്ട്. കൂടാതെ മിക്ക ഓഫീസുകളും പൊതു അവധി ദിവസങ്ങൾക്ക് മുമ്പുള്ള പകുതി ദിവസത്തെ അവധിയും നൽകുന്നു. പുതുതായി ജോലിക്ക് പ്രവേശിക്കുന്നവർക്ക് പുതിയ ലാപ്‌ടോപ്പും ഐ ഫോണും കമ്പനിയുടെ വക ലഭിക്കും. കൂടാതെ മാനസിക, ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കാൻ മസാജ് അലവൻസ്, ജിം മെമ്പർഷിപ്പ് ഫീസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും സ്വീഡൻ കമ്പനി ജീവനക്കാർക്ക് നൽകും. ഇത് ഏകദേശം 30,000 മുതൽ 40,000 രൂപ വരെയായിരിക്കും.
വിദൂര ജോലി സുഗമമാക്കുന്നതിന്, ചില സ്ഥാപനങ്ങൾ 30,000 മുതൽ 50,000 രൂപ വരെ അലവൻസ് നൽകുന്നുണ്ട്. ഓരോ മാസത്തെ ആനുകൂല്യങ്ങൾക്ക് പുറമെ ഉച്ചഭക്ഷണത്തിനായി 10,000 രൂപയോളം ലഭിക്കും. ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. മാതാപിതാക്കളായ ജീവനക്കാർക്ക് അവരുടെ ശമ്പളത്തിന്റെ 80 ശതമാനം നൽകി 480 ദിവസത്തെ രക്ഷാകർതൃ അവധിക്കും അർഹതയുണ്ട്. കൂടാതെ ജീവനക്കാർക്ക് കോർപ്പറേറ്റ് സമ്പാദ്യം ഉപയോഗിച്ച് കാറുകൾ വാടകയ്‌ക്കെടുക്കാനും കഴിയും. ഇതിനുപുറമെ, ജോലി നഷ്ടപ്പെടുന്നവർക്ക് ആറ് മുതൽ ഒമ്പത് മാസം വരെ സാമ്പത്തിക സഹായവും രാജ്യം വാഗ്ദാനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |