അച്ഛനിൽ നിന്ന് നേരിട്ട ദുരനുഭവവുമായി
ഷൈനി ദോഷി
16-ാം വയസിൽ അച്ഛനിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹിന്ദി ടെലിവിഷൻ താരം ഷൈനി ദോഷി. താൻ കുട്ടിയായിരുന്നപ്പോൾത്തന്നെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചുപോയി. കുടുംബം നോക്കാൻ ചെറുപ്പത്തിൽ ജോലിക്കുപോയി തുടങ്ങേണ്ടിവന്നുവെന്ന് ഷൈനി ദോഷി.
'അച്ഛൻ എന്നെ അഭിസാരിക" എന്നു വിളിക്കുമായിരുന്നു. മാഗസിനുകൾക്കുവേണ്ടിയുള്ള അഹമ്മദാബാദിലെ ഫോട്ടോ ഷൂട്ട് ചിലപ്പോൾ പുലർച്ചെ മൂന്ന് മണി വരെ നീളുമായിരുന്നു. അമ്മ എപ്പോഴും എന്റെ കൂടെയുണ്ടാവും. അന്നെനിക്ക് 16 വയസാണ്. ഞങ്ങൾ വീട്ടിൽ തിരിച്ചെത്തുമ്പോൾ ഞങ്ങൾ സുരക്ഷിതരാണോ എന്ന് അന്വേഷിച്ചില്ല. പകരം ആരോപണങ്ങൾ ഉന്നയിച്ചു. 'നീ നിന്റെ മകളെ പുലർച്ചെ മൂന്നു മണിക്ക് പുറത്തുകൊണ്ടു പോവുകയാണോ? നീ അവളെ കൂട്ടി കൊടുക്കാൻ കൊണ്ടുപോവുകയാണോ എന്ന് ഒരിക്കൽ അച്ഛൻ അമ്മയോട് ചോദിച്ചുവെന്ന് നിറകണ്ണുകളോടെ ഷൈനിദോഷി പറഞ്ഞു. 'അച്ഛനോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ''ജീവിതത്തിലെ അഴിച്ചുമാറ്റാൻ കഴിയാത്ത ചില കെട്ടുകളാണ് അവ. ഞാൻ അവയെ ജീവിതപാഠങ്ങളായാണ് സ്വീകരിക്കുന്നത്. എന്നാൽ, ഇപ്പോഴും ചിലപ്പോൾ ഞാൻ അശക്തയാണെന്ന് തോന്നും. ഞാൻ നിനക്കൊപ്പമുണ്ട് എന്ന് പറയാൻ എനിക്ക് ഒരു പിതൃതുല്യൻ ഒരിക്കലും ഉണ്ടായില്ല." ഹിന്ദി ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന നടിയാണ് ഷൈനി ദോഷി. വിഖ്യാത സംവിധായകൻ സഞ്ജയ് ലീല ബൻസാലി നിർമ്മിച്ച സരസ്വതി ചന്ദ്ര എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധേയയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |