തിരുവനന്തപുരം: ഭീകരാക്രമണവും അതിർത്തി സംഘർഷവും നിത്യഭീഷണിയായ കാശ്മീരിന്റെ കാവലിനായി ഇന്ത്യ ഉപഗ്രഹം വിക്ഷേപിക്കുന്നു.
റിസാറ്റ് 1- ബിയുടെ വിക്ഷേപണം 18നാണ്. രാവിലെ 6.59ന് ശ്രീഹരിക്കോട്ടെയിലെ സതീഷ് ധവാൻ നിലയത്തിൽ നിന്ന് പി.എസ്.എൽ.വി സി- 61റോക്കറ്റിൽ ബഹിരാകേശത്തേക്ക് കുതിക്കും. 1700കിലോഗ്രാം ഭാരമുണ്ട്. വിക്ഷേപണം നേരിൽ കാണാൻ 40 എം.പിമാർ ശ്രീഹരിക്കോട്ടെയിൽ എത്തുന്നുണ്ട്.
കാശ്മീരിന് ചെെനയുമായും പാകിസ്ഥാനുമായുള്ള അതിർത്തി വീക്ഷാക്കാൻ ഭൂസ്ഥിര ഭ്രമണത്തിലാണ് റിസാറ്റ് 1-ബി സ്ഥാനമുറപ്പിക്കുക. ശത്രുക്കളുടെ അസാധാരണവും ദുരൂഹവുമായ നീക്കങ്ങൾ, നുഴഞ്ഞുകയറ്റം, അതിർത്തി പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ സദാസമയവും നിരീക്ഷിക്കും.
മഞ്ഞു മൂടിയ സമയങ്ങളിലും രാത്രികാലങ്ങളിലുമെല്ലാം കാഴ്ചകൾ ഹൈ റെസലൂഷനിൽ ഒപ്പിയെടുക്കാൻ കഴിയുന്ന സിന്തറ്റിക് അപ്പേർച്ചർ റഡാറും അഞ്ച് വ്യത്യസ്ത മോഡുകളിൽ ചിത്രങ്ങൾ പകർത്താനാകുന്ന ഇമേജിംഗ് ഉപകരണങ്ങളുണ്ട്. ഒരു മീറ്റർ നീളമുള്ള വസ്തുക്കളുടെ വരെ അൾട്ടാ ഹൈ റെസലൂഷൻ ചിത്രങ്ങൾ പകർത്തും. ഏത് സമയത്തും ഭൂമിയിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.
പഹൽഗാമിന് പിന്നാലെ
എല്ലാം വളരെപ്പെട്ടന്ന്
സാധാരണ വിക്ഷേപണ റോക്കറ്റ് നിർമ്മിക്കാൻ ഒരു മാസമെടുക്കും. ഉപഗ്രഹനിർമ്മാണത്തിന് ഒരു വർഷത്തോളവും എന്നാൽ കാശ്മീരിനായുള്ള ഉപഗ്രഹവും റോക്കറ്റും റെക്കോഡ് വേഗത്തിലാണ് നിർമ്മിച്ച് വിക്ഷേപണ സജ്ജമാക്കിയത്
മാർച്ചിൽ ഇ.ഒ.എസ്- 09 ഉപഗ്രഹത്തിന്റെ നിർമ്മാണം തുടങ്ങിയിരുന്നു. ഏപ്രിൽ 22നായിരുന്നു പഹൽഗാം ഭീകരാക്രമണം
പഹൽഗാം കണക്കിലെടുത്ത് ഇ.ഒ.എസ്- 09ലെ കോൺഫിഗറേഷനുകൾ മാറ്റി അതിവേഗം നിർമ്മാണം പൂർത്തിയാക്കി
സേനയ്ക്കായി 11
ഉപഗ്രഹങ്ങൾ
ഭൂനിരീക്ഷണം, കാലാവസ്ഥ വിലയിയിരുത്തൽ എന്നിവയ്ക്കുൾപ്പെടെ സേനയുടെ ആവശ്യങ്ങൾക്കായി 11 ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചിട്ടുണ്ട്. മൈക്രോസാറ്റ്, എമിസാറ്റ്, ഇ.ഒ.എസ് ശൃംഖലയിൽപ്പെട്ടവയും ജി.സാറ്റ്, ജി.എസ്- 7എ എന്നിവയും ചേർന്നതാണ് ഉപഗ്രഹങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |