വർക്കല: സംസ്ഥാനസർക്കാരിന്റെ നയങ്ങൾ കർഷകവിരുദ്ധമെന്നാരോപിച്ച് കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുന്നിയൂർ കൃഷിഭവന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എം.ജോസഫ് പെരേര ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് റോബിൻ കൃഷ്ണൻ,പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല,ടി.വേണുകുമാർ,എം.തൻസിൽ,എസ്.കുമാരി, സലിം യൂസഫ്,പ്രഭാകരൻ നായർ,മനോജ് രാമൻ,ഷെരീഫുദ്ദീൻ,പന്തുവിള ബാബു രമണൻ തുടങ്ങിയവർ സംസാരിച്ചു. വർക്കല നഗരസഭയ്ക്ക് മുന്നിൽ നടന്ന ധർണ ഡോ.എസ്.എസ്.ലാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |